കേരള പോലീസിന്റെ HOPE (Helping Our People Excel) Project-ന്റെ ഭാഗമായി Presidency Academy-യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങിൽ കേരള പോലീസിലെ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവരുടെ കഠിനാധ്വാനത്തെയും മികച്ച അക്കാദമിക നേട്ടങ്ങളെയും പ്രശംസിക്കുകയും ചെയ്തു. വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി അഭിനന്ദനം അറിയിച്ചു.
തുടർന്ന് നടന്ന പ്രചോദനാത്മക ബോധവത്കരണ സെഷനിൽ ലഹരി വിരുദ്ധ സന്ദേശം, വ്യക്തിത്വ വികസനം, ജീവിതമൂല്യങ്ങൾ, ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.
വിദ്യാർത്ഥികളുടെ വിജയത്തെ അംഗീകരിക്കുകയും സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വളർത്തുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് അക്കാദമി അധികൃതർ അറിയിച്ചു.
